Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ദ്വാദശി പണ സമർപ്പണത്തിന് വൻ തിരക്ക്, ലഭിച്ചത് 11.59 ലക്ഷം, നാളെ ത്രയോദശി ഊട്ട്

ഗുരുവായൂർ : ഗുരുവായൂർഏകാദശി ദിനത്തിൽ ഭഗവൽ ദർശന സൗഭാഗ്യം നേടിയതിൻ്റെ നിറവിൽ ആയിരങ്ങൾ ദ്വാദശിപ്പണം സമർപ്പിച്ചു. നാവിലും മനസിലും നാമജപങ്ങളുമായി ക്ഷേത്രസന്നിധിയിൽ കഴിഞ്ഞ ഭക്തർ പുലർച്ചെ കുളിച്ചു ശുദ്ധിയായാണ് കൂത്തമ്പലത്തിൽ അഗ്നിഹോത്രികൾക്ക് മുമ്പിൽ ദ്വാദശി പണം സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനും ദേവസ്വം ഭരണസമിതി അംഗങ്ങളും ആദ്യം ദ്വാദശി പണ സമർപ്പണം നിർവ്വഹിച്ചു. . ദ്വാദശി പണമായി ആകെ 11,59,008 രൂപ ലഭിച്ചു. ദ്വാദശിപ്പണം നാലായി ഭാഗിച്ച് മൂന്ന് അഗ്നിഹോത്രി ഗ്രാമങ്ങൾക്കും ഒരു വിഹിതം ഭഗവാനും നൽകി. 2,89,752 രൂപയാണ് ഗുരുവായൂരപ്പന്റെ വിഹിതമായി ലഹിച്ചത്.

Astrologer

ദ്വാദശിപ്പണ സമർപ്പണ ചടങ്ങിൽ ശുകപുരം, പെരുമനം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ സന്നിഹിതരായി. ശുകപുരം ഗ്രാമത്തിൽ നിന്നും ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, ഭട്ടിപ്പു ത്തിലത്ത് രാമാനുജൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് വൈദികൻ ശ്രീകണ്ഠൻ സോമയാജിപ്പാട് എന്നിവരും പെരുമനം ഗ്രാമത്തിൽ നിന്നും ആരൂര് വാസുദേവൻ അടിതിരിപ്പാട് , ഇരിങ്ങാലക്കുട ഗ്രാമത്തിൽ നിന്നും നടുവിൻ പഴേയടത്ത് നീലകണ്ഠൻ അടിതിരിപ്പാട് എന്നിവർ പങ്കെടുത്തു .

ഇ എം വാസുദേവൻ നമ്പൂതിരി , സി വി കൃഷ്ണൻ നമ്പൂതിരി ,,സജിത് നാരായണൻ ,അഷ്ടമൂർത്തി ,,പുത്തില്ലം രാമൻ നമ്പൂതിരി ,പുത്തില്ലം കൃഷ്ണൻ ,പുത്തില്ലം രവി നമ്പൂതിരി,ഞാളൂർ കൃഷ്ണൻ ,ജയ ശർമ്മൻ ,കടവത്ത് നാരായണൻ ,വടക്കേടം ശശി ,പി നാരായണൻ പി കൃഷ്ണൻ, രാമ സ്വാമി , .സരസ്വതി അന്തർജ്ജനം ,, വിനോദ് ,ജിതേന്ദ്രൻ , ജാതവേദൻ എന്നിവരും സഹായികൾ ആയി പങ്കെടുത്തു. നാളെയാണ് ത്രയോദശി. ത്രയോദശി ഊട്ടോടെ ഏകാദശി ഉൽസവത്തിന് പരിസമാപ്തിയാകും ഗുരുവായൂരപ്പൻ തന്റെ ആശ്രിതനായിരുന്ന ഭക്തന്റെ ശ്രാദ്ധം നടത്തുന്നുവെന്നാണ് സങ്കല്പം.

Vadasheri Footer