Post Header (woking) vadesheri

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധം സംഘർഷത്തിൽ വി ടി ബലറാമിന് പരിക്കേറ്റു

Above Post Pazhidam (working)

പാലക്കാട്: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവ് യുദ്ധത്തില്‍ കലാശിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. വി ടി ബല്‍റാം എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്‌ നടന്നത്. വി.ടി ബല്‍റാമിന് നേരെ പൊലീസ് മര്‍ദ്ദനമുണ്ടായി. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പൊലീസിന് നേരെ മുദ്രാവാക്യം വിളിക്കുന്നത് തുടരുകയാണ്.

Ambiswami restaurant

ജലീലിനെതിരെ കോണ്‍​ഗ്രസും ബി.ജെ.പിയും പ്രക്ഷോഭം കടുപ്പിക്കുകയാണ്. സെക്രട്ടേറിയറ്റിലേക്കും വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ച്‌ നടക്കുകയാണ്. ജലീലിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ച സമയത്ത് എന്‍.ഐ.എ ഓഫീസിനിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എന്‍.ഐ.എ ഓഫീസിന് സമീപം പ്രതിഷേധിച്ച കോണ്‍​ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ തടഞ്ഞു. പ്രതിഷേധം മുന്നില്‍ കണ്ട് ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചി എന്‍.ഐ.എ ഓഫീസില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കടവന്ത്രയില്‍ നിന്ന് എന്‍.ഐ.എ ഓഫീസിലേക്ക് തിരിയുന്ന എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡ് വച്ച്‌ അടച്ചിരിക്കുകയാണ്.

Second Paragraph  Rugmini (working)

എന്‍.ഐ.എ ആസ്ഥാനത്തേക്ക് ബി.ജെ.പി യുവമോര്‍ച്ചയും മാര്‍ച്ച്‌ നടത്തി. കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്ന എന്‍.ഐ.എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് മാര്‍ച്ച്‌. ബാരിക്കേട് മറി കടന്ന രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി സംസ്ഥാന വക്താവ് നാരായണന്‍ നമ്ബൂതീരിക്ക് പരിക്കേറ്റു.

അതേസമയം, എ.കെ.ജി സെന്ററിന് മുന്നില്‍ പൊലീസ് സുരക്ഷ കൂട്ടി. മന്ത്രിയുടെ ഔദ്യോഗിക ഓഫീസിലും പൊലീസ് സന്നാഹം കൂട്ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അല്‍പസമയത്തിനകം കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തും. കണ്ണൂര്‍ കളക്‌ട്രേറ്റിലേക്ക് കെ.എസ്‍.യു പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

Third paragraph