ഓറഞ്ച് അലേർട്ട് , കേരള ഷോളയാർ ഡാം തുറക്കാൻ നിർദേശം

Above article- 1

തൃശൂർ : കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് ശനിയാഴ്ച ഉച്ച 12 മണിക്ക് 2662.55 അടിയായതിനാൽ, ജലനിരപ്പ് 2662 അ ിയായി കുറയ്ക്കാൻ അധികജലം പുറത്തേക്ക് ഒഴുക്കി പ്രളയസാധ്യത ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാൻ ഇടമലയാർ റിസർച്ച് ആൻഡ് ഡാം സേഫ്റ്റി ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് ജില്ലാ കളക്ടർ കർശന നിർദേശം നൽകി. സെപ്റ്റംബർ 23 വരെ മഴയ്ക്ക് സാധ്യതയുള്ളതിനാലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലുമാണ് ഉത്തരവ്.
അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നതു മൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാനും വെള്ളം കലങ്ങുവാനും സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനം മറ്റു അനുബന്ധ പ്രവൃത്തികൾ എന്നിവയിൽ ഏർപ്പെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഷാളയാർ ഡാം തുറക്കുമ്പാൾ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ്
ക്രമാതീതമായി ഉയരുവാൻ സാധ്യതയുള്ളതിനാൽ ഡാംസുരക്ഷാ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള പെരിങ്ങൽക്കുത്തിന്റെ റൂൾ കർവ് പാലിക്കുന്നതിനായി അടിയന്തിരമായി സ്ലൂയിസ് വാൽവുകൾ മുഖേനയോ, സ്പിൽവേ ഷട്ടറുകൾ മുഖേനയോ അധികജലം പുറത്തേയ്‌ക്കൊഴുക്കി ജലവിതാനം ക്രമീകരിച്ച് പ്രളയസാധ്യത ഒഴിവാക്കുന്നതിന് ഇട മലയാർ ഡാം സേഫ്റ്റി
ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

Vadasheri Footer