പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവർത്തനം തൃപ്തികരമല്ല : ജില്ലാ കളക്ടർ

">

തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നും ഇത് പരിഹരിച്ച് ജനോപകാരപ്രദമായ നടപടിയെടുക്കുന്നതിനായി സംസ്ഥാന സർക്കാരിനും ദേശീയപാത അതോറിറ്റിയ്ക്കും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനങ്ങൾക്ക് പിഴവുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള വിദഗ്ധ പരിശോധയ്ക്ക് ശേഷമാണ് ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചത്.

ടോൾ പ്ലാസയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്ര സാധ്യമാകാത്ത തരത്തിലുള്ള ഗതാഗത നിയന്ത്രണം പാടില്ല. ആധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും മണിക്കൂറുകളോളം വാഹനങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയും റോഡുകളുടെ ശോചനീയാവസ്ഥയും മാറ്റേണ്ടതുണ്ട്. ഫാസ്ടാഗ് പോലുള്ള സംവിധാനങ്ങൾ നടപ്പിൽ വരുത്തുമ്പോൾ അതിൽ സുതാര്യത ആവശ്യമാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

ടോൾപ്ലാസയിലെ എല്ലാ വാഹന കവാടങ്ങളും റീഡിങ് മെഷീനുകളും കളക്ടർ പരിശോധിച്ചു. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗവും പരിശോധിച്ച് കാര്യങ്ങൾ വിലയിരുത്തി. ജില്ലാകളക്ടറോടൊപ്പം നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരൻ, വൈസ് പ്രസിഡന്റ് കെ എം ബാബു, ആർ ടി ഒ ബിജു ജെയിംസ്, മോട്ടോർ വെഹിക്കിൾ ഓഫീസർമാരായ ഫെനിൽ, ഉണ്ണികൃഷ്ണൻ, സിന്റോ, ടോൾ പ്ലാസ ചീഫ് ഓപ്പറേറ്റർ ഓഫീസർ എ വി സൂരജ് എന്നിവരുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors