Post Header (woking) vadesheri

അപ്പുമാസ്റ്ററുടെ മകൾ പ്രൊഫ.കെ.എ. ഇന്ദിര (ലളിത) നിര്യാതയായി

Above Post Pazhidam (working)

ചാവക്കാട് : മണത്തല വി കെ ബാലൻ റോഡിൽ കുന്നത്ത് പരേതനായ അപ്പുമാസ്റ്ററുടെ മകൾ പ്രൊഫ.കെ.എ. ഇന്ദിര 68 , (ലളിത) നിര്യാതയായി. അവിവാഹിതയാണ്. തൃശൂർ, പട്ടാമ്പി, തലശ്ശേരി ബ്രണ്ണൻ തുടങ്ങി വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകയായിരുന്നു.
കേരളത്തിലെ ആദ്യത്തെ സ്ത്രീവിമോചന പ്രസ്ഥാനങ്ങളിൽ പ്രമുഖമായിരുന്ന ‘മാനുഷി’യുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു.

Ambiswami restaurant

2007 മുതൽ അർബ്ബുദരോഗ ചികിത്സയിലായിരുന്നു. 2021 മാർച്ചിൽ പക്ഷാഘാതത്തിൽ വലതുവശം തളർന്നു. ഓർമ്മയും ഭാഷണവും ഭാഗികമായി നഷ്ടപ്പെട്ടു.
2009 മുതൽ തൃശൂർ പെയ്ൻ ഏന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തക .
രോഗം എന്ന വേദനയുടേയും സഹനത്തിന്റേയും ആത്മാനുഭവങ്ങൾ സംഗ്രഹിയ്ക്കുന്ന ‘പ്രവാസിയുടെ മകൾ’ എന്ന പുസ്തകം ഈയിടെ പ്രസിദ്ധീകരിയ്ക്കപ്പെട്ടു.

Second Paragraph  Rugmini (working)

അമ്മ പരേതയായ മാധവി. സഹോദരങ്ങൾ: കെ.എ. മോഹൻദാസ് (തിരകഥാകൃത്ത്) , കെ.എ. രമേഷ് കുമാർ (റിട്ട. അസി.സെക്രട്ടറി, വാടാനപ്പള്ളി പഞ്ചായത്ത്). പരേതയായ മഞ്ജുഭാഷിണി (റിട്ട. ഡെപ്യൂട്ടി കലക്ടർ, തൃശൂർ), പരേതയായ വിജയലക്ഷ്മി (റിട്ട. ടീച്ചർ, എ.എൽ.പി.സ്കൂൾ, പുതുപൊന്നാനി), സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് കെ.എ. മോഹൻദാസിന്റെ വീട്ട് വളപ്പിൽ

Third paragraph