728-90

ബിജെപി സര്‍ക്കാര്‍ കർഷകരെയും ആദിവാസികളേയും വഞ്ചിച്ചു : പ്രിയങ്ക ഗാന്ധി

Star

മാനന്തവാടി: കഴിഞ്ഞ അഞ്ചു വർഷക്കാലം ബി.ജെ.പി സർക്കാർ ഇവിടുത്തെ കർഷകരെയും ആദിവാസികളേയും വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി .വയനാട് ലോക്സഭ മണ്ഡലത്തിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മാനന്തവാടിയിൽ എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി .

ഇന്ത്യ എന്തിന് വേണ്ടി നിലകൊള്ളുന്നോ അത് ഇല്ലാതാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. സാധാരണ ജനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു താല്‍പ്പര്യവുമില്ലെന്ന് ആവര്‍ത്തിച്ച്‌ തെളിയിച്ചു. . കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നല്‍കിയ വാഗ്ദാനം കോണ്‍ഗ്രസ് നിറവേറ്റും.
അഞ്ചുവര്‍ഷം മുമ്ബ് വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപി ജയിച്ച്‌ അധികാരത്തിലെത്തിയത്. രാജ്യത്തെ ജനങ്ങള്‍ ബിജെപി സര്‍ക്കാരില്‍ നിന്നും ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ ഓരോ നിമിഷവും ജനങ്ങളെ വഞ്ചിക്കുകയായിരുന്നു മോദി സര്‍ക്കാര്‍ ചെയ്തത്. ചില സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും പ്രിയങ്ക ആരോപിച്ചു.

വയനാട്ടിലെ സംസ്കാരവും ജീവിത രീതികളും കേരളത്തിെൻറയും മറ്റ് രാജ്യങ്ങളുടെയും ജീവിത രീതികളുമായി എത്ര മനോഹരമായാണ് ഇടകലർന്നിരിക്കുന്നതെന്ന് ആലോചിച്ച് വളരെയധികം സന്തോഷം തോന്നി. രണ്ട് മാസത്തോളമായി താൻ ഉത്തർപ്രദേശിൽ യാത്ര ചെയ്യുകയായിരുന്നു. വയനാട്ടിലെ കർഷകർക്കും ആദിവാസികൾക്കും എങ്ങനെയാണോ ഇവിടുത്തെ ഭൂമിയും സംസ്കാരവും വനവുമായി ഇഴപിരിയാത്ത ബന്ധമുള്ളത്, അതുപോലെ യു.പിയിലെ കർഷകർക്ക് അവരുടെ ഭൂമിയുമായും സംസ്കാരവുമായും അഗാധമായ ഒരു ബന്ധമാണുള്ളത്. ഉത്തർപ്രദേശിലെ ഗോതമ്പ് പാടങ്ങൾ എനിക്കെത്ര മാത്രം സ്വന്തമാണോ അതുപോലെ വയനാടും എനിക്ക് സ്വന്തമാണ്. ഈ രാജ്യത്തെ ഓരോ സംസ്ഥാനവും എെൻറ സ്വന്തമാണ്, എെൻറ രാജ്യത്തിെൻറ ഭാഗമാണ് -പ്രിയങ്ക പറഞ്ഞു.

രാഹുൽഗാന്ധിക്ക് വോട്ടഭ്യർത്ഥിക്കുന്നതിനാണ് പ്രിയങ്ക കേരളത്തിലെത്തിയത്. നേരത്തേ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ സഹോദരൻ രാഹുൽ ഗാന്ധിക്കൊപ്പം നാമനിർദേശപത്രിക സമർപ്പണവേളയിൽ പ്രിയങ്കയുമെത്തിയിരുന്നു. മണ്ഡലത്തിൽ അഞ്ച് പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഹെലിക്കോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്.