ഇൻസൈറ്റ്, കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

">

ഗുരുവായൂർ : താമരയൂരിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് എഡ്യൂക്കേഷണൽ ആൻറ് ട്രെയിനിങ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിൽ 19,20,21, ദിവസങ്ങളിൽ കാഴ്ച്ചവൈകല്ല്യമുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കമ്പ്യൂട്ടർ വർക്ക്‌ ഷോപ്പിന്റെ ഉത്ഘാടനം സിജിയുടെ എച് ആർ ഡയറക്ടർ എൻ പി നിസാം നിർവഹിച്ചു.

കേരള ഫെഡേഷൻ ഓഫ് ദി ബ്ലൈൻഡ്ന്റെ സെക്രട്ടറി അനിൽകുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഇൻസൈറ്റ് ട്രസ്റ്റിന്റ വൈസ് ചെയർമാൻ അബ്ദുറഹ്മാൻ പുത്താട്ടിൽ അധ്യക്ഷ നായ ചടങ്ങിൽ ഇൻസൈറ്റ് ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും പ്രിൻസിപ്പലുമായ ഫാരിദഹംസ,ട്രഷറർ ജസീന അബ്ദുൽമുനീർ, മറ്റു ട്രസ്റ്റിമാരായ ഷാജിതമൊഹിയുദ്ധീൻ, ഇന്ദിര സോമസുന്ദരൻ, സലീം കെ മുഹമ്മദ്‌, ഡോ സോമസുന്ദരൻ, കേരള ഫെഡേഷൻ ഓഫ് ദി ബ്ലൈൻഡ് ന്റെ ജോയിൻ സെക്രട്ടറി വിനോദ് കുമാർ, മറ്റു ട്രൈനെർ മാരായ റോബിൻ, സുനിൽ, വൈഷ്‌ണവ് തുടങ്ങിയർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors