പ്രധാനമന്ത്രി നരേന്ദ്രമോദി 8 ന് ഗുരുവായൂരിൽ ദർശനം നടത്തും

ഗുരുവായൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8 ന് ഗുരുവായൂരിലെത്തും . ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീവൽസം ഗസ്റ്റ് ഹൗസിൽ എത്തുന്ന പ്രധാനമന്ത്രി നാലു മണിയോടെ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്നാണ് പ്രാഥമിക വിവരം .ഒരു ഭക്തന്റെ വഴിപാട് ആയി താമര കൊണ്ടുള്ള തുലാഭാരം ക്ഷേത്രത്തിൽ അദ്ദേഹത്തിന് നടത്തും. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ഒപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണ് ഗുരുവായൂർ ദേവസ്വത്തിന് ഔദ്യോഗിക വിവരം ലഭിച്ചത്. നേരത്തെ പ്രധാനമന്ത്രി എത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇന്നാണു സ്ഥിരീകരിച്ചത്.
പ്രധാനമന്ത്രിയായി ആയശേഷമുള്ള ആദ്യ ഗുരുവായൂർ സന്ദർശനമാണ് മോദിയുടേത് നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഇതിനു മുൻപ് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ വന്നിട്ടുള്ളത് .

Astrologer