ദേവസ്വത്തിന്റെ പുന്നത്തൂർ കോട്ട ആന താവളത്തിൽ ആനയിടഞ്ഞു .

">

ഗുരുവായൂർ : ദേവസ്വത്തിന്റെ പുന്നത്തൂർ കോട്ട ആന താവളത്തിൽ ആനയിടഞ്ഞ് പാപ്പാന് പരിക്കേറ്റു . രാവിലെ പത്തോടെ ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനാണ് ഇടഞ്ഞത് .ആനക്കോട്ടയിലെ തെക്കേ അറ്റത്തായി കെട്ടിയിരുന്ന കൊമ്പൻ ചങ്ങല വലിച്ച് പൊട്ടിക്കുകയും തുടർന്ന് പരിസരത്തെ മരങ്ങൾ പിഴുതെറിയുകയും ചെയ്തു. മദപാടിന്റെ ലക്ഷണത്തെ തുടർന്ന് കെട്ടും തറിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് ആന അനുസരണക്കേട് കാണിച്ചത്. ആനയെ തളക്കാനുള്ള ശ്രമത്തിനിടയിൽ ബാലു വെന്ന ആനയുടെ പാപ്പാൻ പാലക്കാട് സ്വദേശി ജ്യോതി പ്രകാശന്റെ കൈ ഒടിഞ്ഞു. വടം കെട്ടി ആനയെ നിയന്ത്രിക്കുന്നതിനിടയിൽ കയറിൽ കുടുങ്ങിയതിനെ തുടർന്നാണ് ഇയാളുടെ കൈ ഒടിഞ്ഞത് പരിക്കുപറ്റിയ പാപ്പാനെ തൃശുർ ഹൈ ടെക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ജീവ ധനം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ കെ.ആർ സുനിൽ കുമാർ, വെറ്റിനറി ഡോ വിവേക് എന്നിവർ സ്ഥലത്തെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Sponsors