Post Header (woking) vadesheri

പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം: ഒരുക്കങ്ങൾ വിലയിരുത്തി

Above Post Pazhidam (working)

ഗുരുവയൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിന്റെ ഭാഗമായി ഒരുക്കങ്ങൾ വിലയിരുത്തി. കളക്ടറുടെ ചേംബറിൽ ജില്ലാകളക്ടർ ടി വി അനുപമയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ രേവതി, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ്, തൃശൂർ മേഖല ഐജി ബൽറാം കുമാർ ഉപാദ്ധ്യായ, ജില്ലാപോലീസ് മേധാവി യതീഷ് ചന്ദ്ര, റൂറൽ പോലീസ് മേധാവി വിജയകുമാരൻ നായർ, തുടങ്ങിയവർ പങ്കെടുത്തു.
ശനിയാഴ്ചയാണ് (ജൂൺ എട്ട്) പ്രധാനമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര ദർശനം. ക്ഷേത്ര ദർശനത്തോടനുബന്ധിച്ച് അതീവ സുരക്ഷയൊരുക്കാൻ യോഗത്തിൽ തീരുമാനമായി. ശ്രീവത്സം ഗസ്റ്റ് ഹൗസ്, ക്ഷേത്രത്തിലേക്കുള്ള റോഡുകൾ, ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡ് എന്നിവിടങ്ങളിൽ കൂടുതൽ സുരക്ഷയൊരുക്കാനും അടിയന്തിരമായി ക്ഷേത്രത്തിലേക്കുളള റോഡുകളുടെ അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കാനും ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി

Ambiswami restaurant