Post Header (woking) vadesheri

വിധിപ്രകാരം 5.3ലക്ഷം രൂപയും പലിശയും നൽകിയില്ല, പ്രസിഡണ്ടിനും സെക്രട്ടറിക്കും വാറണ്ട്

Above Post Pazhidam (working)

തൃശൂർ : ഉപഭോക്തൃകോടതിവിധി പ്രകാരം 5,30,000 രൂപയും പലിശയും നൽകാതിരുന്നതിനെത്തുടർന്ന് സൊസൈറ്റിയുടെ പ്രസിഡണ്ടിനും സെക്രട്ടറിക്കും വാറണ്ട് .കുരുവിലശ്ശേരി ആലങ്ങാട്ട് വീട്ടിൽ ഷിഹാബ്.എ.ടി. ഫയൽ ചെയ്ത ഹർജിയിലാണ് മാള ഗ്രാമപഞ്ചായത്ത് റൂറൽ നോൺ അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ പ്രസിഡണ്ട് വടമയിലെ തട്ടാൻപറമ്പിൽ വീട്ടിൽ രവീന്ദ്രൻ.ടി.പി., കുളങ്ങര മുറ്റത്ത് വീട്ടിൽ ജിജീഷ്.കെ.വി. എന്നിവർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.

ഷിഹാബ് സൊസൈറ്റിയിൽ അഞ്ച് ലക്ഷം രൂപയാണ് നിക്ഷേപിക്കുകയുണ്ടായത്.നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 5,00,000 രൂപയും അതിന് 2017 ജൂൺ 19 മുതൽ 9% പലിശ നൽകുവാനും നഷ്ടപരിഹാരമായി 25,000 രൂപ നൽകുവാനും ചിലവിലേക്ക് 5000 രൂപ നൽകുവാനും വിധിയായിരുന്നു.എന്നാൽ വിധി പാലിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഉപഭോക്തൃ നിയമപ്രകാരം ഹർജി ഫയൽ ചെയ്യുകയായിരുന്നു.

വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികൾക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ, ഡി. ബെന്നി ഹാജരായി .

First Paragraph Jitesh panikar (working)