Post Header (woking) vadesheri

നഗരസഭ ബസ് സ്റ്റാന്റ്, ബക്കറ്റ് പിരിവ് സമരവുമായി യൂത്ത് കോൺഗ്രസ്‌

Above Post Pazhidam (working)

ഗുരുവായൂർ : പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ ഗുരുവായൂർ നഗരസഭ ബസ്സ്സ്റ്റാന്റ് നിർമ്മാണത്തിലേക്ക് ഉദാരമായി സഹായം അഭ്യർത്ഥിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ബക്കറ്റ് പിരിവ് നടത്തി. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സിഎസ് സൂരജ് പ്രതീകാത്മക സമരം ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രെസ്സ് സംസ്ഥാന സെക്രെട്ടറി നിഖിൽ ജി കൃഷ്ണൻ മുഖ്യാഥിതിയായി. ജില്ല സെക്രട്ടറി റിഷി ലാസർ, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ വി.എസ്.നവനീത്, യുഡിഎഫ് മണ്ഡലം ചെയർമാൻ പ്രതീഷ് ഓടാട്ട്, മിഥുൻ പൂക്കൈതക്കൽ, കൃഷ്ണദാസ് പൈക്കാട്ട്, കൃഷ്ണകുമാർ, രാകേഷ് നെൻമിനി,

ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ പ്രിയ രാജേന്ദ്രൻ,സുഷ ബാബു,എ.വി.ഉണ്ണികൃഷ്ണൻ,മഹിജ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ മനീഷ് നീലമന,ഡിപിൻ ചാമുണ്ടെശ്വരി,എംജി നിധിൻ,ഹരി ചാമുണ്ടേശ്വരി,മനു എന്നിവർ നേതൃത്വം നൽകി