Post Header (woking) vadesheri

വിവാഹ പൂർവ്വ കൗൺസിലിംഗ് സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ് എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹ പ്രായമെത്തിയ യുവതി യുവാക്കൾക്കായി വിവാഹ പൂർവ്വ കൗൺസിലിംഗ് സംഘടിപ്പിച്ചു. യൂണിയൻ ഹാളിൽ നടന്ന കൗൺസിലിംഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഒ.രാജഗോപാൽ അധ്യക്ഷനായി.

Ambiswami restaurant

രണ്ട് ദിവസങ്ങളിലായ നടന്ന ക്ലാസിൽ ദൂരദർശൻ മുൻ ന്യൂസ് റീഡർ ആർ. ബാലകൃഷ്ണൻ , മോട്ടിവേഷൻ സ്പീക്കർ ഒ.എസ്. സതീഷ്, ഡോ.ബി. ജയപ്രകാശ്, ഡോ.ബി.രാജീവ്, ഡോ.സി. സനേഷ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.
നഗരസഭ കൗൺസിലർമാരായ രേണുക ശങ്കർ, ജ്യോതി രവീന്ദ്രനാഥ്, താലൂക്ക് യൂണിയൻ ഭാരവാഹികളായ പി.വി.സുധാകരൻ, ബിന്ദു നാരായണൻ, പി.കെ.രാജേഷ് ബാബു, ടി. ഉണ്ണികൃഷ്ണൻ, എം.ബി.രാജഗോപാൽ, ബി. മോഹൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Second Paragraph  Rugmini (working)