Post Header (woking) vadesheri

ഗരുവായൂർ ക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെയ് വിളക്ക് തെളിഞ്ഞു

Above Post Pazhidam (working)

ഗുരുവായൂർ : ഗരുവായൂർ ഏകാദശിയോടനുബന്ധിച്ചു ക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെയ് വിളക്ക് തെളിഞ്ഞു വിളക്ക് എഴുന്നള്ളിപ്പിന് കൊമ്പൻ ചെന്താമരാക്ഷൻ കോലമേറ്റി പല്ലാവൂർ ശ്രീധരൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയായി ..

ക്ഷേത്രത്തിൽ രാവിലെ കാഴ്ച ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാർ നയിക്കുന്ന പഞ്ചാരി മേളം അകമ്പടിയായി വീക്കം ചെണ്ടയിൽ തലോർ പീതാംബരനും കുഴലിൽ വെളപ്പായ നന്ദനും കൊമ്പിൽ മച്ചാട് മണികണ്ഠനും മച്ചാട് രാമചന്ദ്രനും താളത്തിൽ പാഞ്ഞാൾ വെളുക്കുട്ടിയും ചേലക്കര സൂര്യനും അണി നിരന്നു

മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ ബാങ്ക് ജീവനക്കാരുടെ കുടംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾഅരങ്ങേറി .വൈകീട്ട് 6ന് ഇലത്താള കലാകാരൻ പേരാമംഗലം ബാലനെ ആദരിച്ചു .തുടർന്ന് പിന്നണി ഗായകൻ ബിജു നാരായണൻ അവതരിപ്പിച്ച ഭക്തി ഗാന മേള അരങ്ങേറി