Post Header (woking) vadesheri

അനധികൃത വഴിയോരക്കച്ചവടം , പ്രതിഷേധ കച്ചവട സമരവുമായി വ്യാപാരികൾ

Above Post Pazhidam (working)

ചാവക്കാട് : അനധികൃത വഴിയോര കച്ചവടത്തിനെതിരെ നവംബർ ഒന്നിന് പ്രതിഷേധ കച്ചവടവുമായി വ്യാപാര വ്യവസായി ഏകോപന സമിതി. . ജില്ലയിലെ നൂറോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ മുൻപിൽ തെരുവ് കച്ചവടം നടത്തി പ്രതിഷേധിക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ പ്രസിഡന്റ് കെ വി ഹമീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജോജി തോമസ്, പി എസ് അക്ബർ, കെ എൻ സുധീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Ambiswami restaurant

വഴിയോര കച്ചവട സംരക്ഷണ നിയമമനുസരിച്ച് തെരുവ് കച്ചവടക്കാരെ പുനരധിവാസിപ്പിക്കണം. തങ്ങളുടെ സിൽബന്ധികൾക്കെല്ലാം വഴിയോര കച്ചവടത്തിന്റെ ഐഡി പതിച്ചു നൽകുന്നത് നഗരസഭ അവസാനിപ്പിക്കണം. പാർട്ടിയിലേക്ക് ആളെ കൂട്ടാൻ വേണ്ടി യാണ് എല്ലാവർക്കും ഐ ഡി കാർഡ് നൽകുന്നത് വഴിയോര കച്ചവട ഐഡി ഉയോഗിച്ച് സർക്കാർ സ്ഥലം മേൽവാടകക്ക് നൽകുന്നതും ലോൺ എടുക്കാൻ വേണ്ടി മാത്രം ഐ ഡി ദുരുപയോഗം ചെയ്യുന്നതും തടയണമെന്നും ഹമീദ് പറഞ്ഞു.

Second Paragraph  Rugmini (working)

ഹരിത കർമ്മ സേനയുടെ പേരിൽ എല്ലാ വ്യാപാരികളിൽ നിന്നും പണം ഈടാക്കുന്നത് അക്രമമാണ്. വാച്ച് കടക്കാരും ,ടൂൾസ് വാടകക്ക് കൊടുക്കുന്നവരും സ്വർണ്ണക്കച്ചവടക്കാരും പോലെയുള്ളവർ എന്ത് പ്ലാസ്‌റ്റിക് മാലിന്യത്തിന്റെ പേരിലാണ് ഹരിത കർമ്മസേനക്ക് പണം നൽകേണ്ടതെന്നും ഹമീദ് ചോദിച്ചു . വാർത്ത സമ്മേളനത്തിൽ ജോജി തോമസ്, പി എസ് അക്ബർ, കെ എൻ സുധീർ എന്നിവരും പങ്കെടുത്തു

Third paragraph