Header 1 = sarovaram
Above Pot

ചാവക്കാട്ടെ ജൂത ശിലാ ലിഖിതത്തെക്കുറിച്ച് പഠനം നടത്തണം

ചാവക്കാട്: താലൂക്ക് ഓഫീസ് ചുമരിൽ സ്ഥാപിച്ച ജൂത ശിലാ ലിഖിതത്തെക്കുറിച്ച് പഠനം നടത്തണമെന്ന് കേരള പ്രാദേശിക ചരിത്ര പഠന സമിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പാലയൂർ ജൂത ബസാറിൽ നിന്ന് പിൻമാറിയപ്പോൾ സിനഗോഗിൽ ജൂതൻമാർ ഉപേക്ഷിച്ചു പോയ ശിലാലിഖിതം മലബാർ കളക്റായിരുന്ന വില്യം ലോഗനാണ് താലൂക്ക് ഓഫീസിലേക്ക് മാറ്റിയത്.

Astrologer

ശിലയിലെ ലിപികൾ ഇതുവരെയും വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നത് ചരിത്ര നഷ്ടമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലയിലെ ചരിത്ര രേഖകൾ വായിച്ചെടുക്കാൻ സർക്കാർ ഗൗരവപൂർവ്വം നടപടികൾ സ്വീകരിക്കണം. ചാവക്കാട് പ്രസ് ഫോറം ഹാളിൽ സംഘടിപ്പിച്ച കൺവെൻഷൻസംസ്ഥാന ജനറൽ സെക്രട്ടറി പള്ളിക്കോണം രാജീവ് ഉദ്ഘാടനം ചെയ്‌തു. കെ.സി. അബ്ദുള്ള വെട്ടം അധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓർഡിനേറ്ററായി ഖാസിം സെയ്ദിനെ തെരഞ്ഞെടുത്തു.

ഫാ. ഒ.കെ. ഇയ്യോബ്, ദിനേശ് രാജ, കെ.എസ്. ശ്രുതി, നൗഷാദ് തെക്കുമ്പുറം, ബദറുദ്ദീൻ ഗുരുവായൂർ, സി.കെ. ഹഖീം ഇമ്പാറക്ക്, നൗഷാദലി, എം.എ. മൊയ്ദീൻ ഷാ, ഷാജിത സലീം, റാഫി നീലങ്കാവിൽ, നാസറുദ്ദീൻ തങ്ങൾ പാടൂർ, കെ.എം. ലുക്ക്മാൻ, മൈഷുക്ക് കരൂപടന്ന, നൗഷാദ് മാംഗോ മാക്സ്, സി. കമറുദ്ദീൻ, വി. മായിൻകുട്ടി അണ്ടത്തോട്, കെ.എസ്. പാർവതി, സി.കെ. സന്തോഷ്, റാഫി വലിയകത്ത്, ഷക്കീൽ മരക്കാർ എന്നിവർ സംസാരിച്ചു. ഖാസിം സെയ്ദ് സ്വാഗതവും ഫിറോസ് പി തൈപ്പറമ്പിൽ നന്ദിയും പറഞ്ഞു

Vadasheri Footer