ചെമ്പൈ സംഗീത മണ്ഡപത്തിൽ പ്രഗ്ന്യാമിശ്രയുടെ ഹിന്ദുസ്ഥാനി വേറിട്ട അനുഭവമായി
ഗുരുവായൂർ : കർണാടക സംഗീതത്തിൻറെ വിള നിലമായ ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിൽ പ്രഗ്ന്യാ മിശ്രയുടെ ഹിന്ദുസ്ഥാനി കച്ചേരി സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്തമായ ഗ്വാളിയോർ ഖരാന ആലാപന ശൈലിയാണ് പ്രഗ്ന്യാ മിശ്ര കച്ചേരിയിൽ പിൻതുടർന്നത്. വിലംബിത് ഏക് ,ദ്രുത് തീൻ താളത്തിൽ കല്യാൺ രാഗത്തിലുള്ള ഗാനത്തോടെ തുടങ്ങി.
തുടർന്ന് ഭവാനി ദയാനി എന്നു തുടങ്ങുന്ന അഠാ ണ രാഗത്തിലുള്ള ഗാനം ദ്രുത് ഏക് താളത്തിൽ ആലപിച്ചു. തുടർന്ന് നാടോടി ശൈലിയിലുള്ള രംഗി സാരി ഗുലാബി ചുനരിയ എന്നു തുടണുന്ന ഏറെ ജനപ്രീതി നേടിയ ഗാനമായിരുന്നു. താളം ദാദ്ര .തുടർന്ന് മീര- ശിവ ഭജനുകളിലായിരുന്നു
പ്രഗ്ന്യാ മിശ്രയ്ക്കും പക്കമേളമൊരുക്കിയ ജമിനികാന്ത് മിശ്ര ഹ്രാർ മോണിയം, കുമാരി രത്ന ശ്രീഅയ്യർ ( തബല ) എന്നിവർക്ക് ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്, ദേവസ്വം ഭരണ സമിതി അംഗങ്ങളായ കെ.അജിത് എക്സ് എം എൽ എ, കെ.വി.ഷാജി എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി.