Madhavam header
Above Pot

ഗുരുവായൂരിൽ പി.ടി. മോഹനകൃഷ്ണന്‍ വക വിളക്കാഘോഷിച്ചു.

ഗുരുവായൂർ : ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ പി.ടി. മോഹനകൃഷ്ണന്‍ വക വിളക്കാഘോഷിച്ചു. നാളത്തെ പഞ്ചമി വിളക്ക് മുതല്‍ പ്രാധാന്യമേറെയുള്ള വിളക്കുകളാണ്. കാപ്രാട്ട് കുടുംബംവകയാണ് പഞ്ചമി വിളക്കാഘോഷം. വ്യാഴാഴ്ച മാണിക്കത്ത് കുടുംബം വക ഷഷ്ഠി വിളക്കാഘോഷിക്കും. മാണിക്കത്ത് ചന്ദ്രശേഖരമേനോന്റെ പേരിലാണ് വിളക്കാഘോഷം.

Astrologer

വെള്ളിയാഴ്ച സപ്തമി വിളക്കാണ്. നെന്മിനി മനക്കാരുടെ വകയാണ് സപ്തമി വിളക്കാഘോഷം. വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് തെളിയിക്കുന്ന വിളക്ക് എന്ന പ്രത്യേകത സപ്തമി വിളക്കാഘോഷത്തിനുണ്ട്. വെളിച്ചെണ്ണ ഉപയോഗിച്ച് വിളക്ക് തെളിയിച്ചാല്‍ കൂടുതല്‍ ശോഭ ലഭിക്കുമെന്നതിനാലാണിത്. സ്വന്തം പറമ്പിലെ നാളികേരം ഉപയോഗിച്ചുള്ള വെളിച്ചെണ്ണയാണു വിളക്ക് തെളിയിക്കാന്‍ ഉപയോഗിക്കുന്നത്.സാധാരണ നല്ലെണ്ണയും നെയ്യുമാണ് ഏകാദശി വിളക്കുകള്‍ക്കുപയോഗിക്കാറ്. നെന്മിനി എന്‍.സി. രാമന്‍ ഭട്ടതിരിപ്പാടിന്റെ പേരിലാണ് വിളക്കാഘോഷം.

ശനിയാഴ്ച പുളിക്കഴെ വാരിയത്ത് കുടുംബം വക അഷ്ടമി വിളക്കാഘോഷമാണ്. ഞായറാഴ്ച കൊളാടി കുടുംബം വക നവമി നെയ് വിളക്കാഘോഷമാണ്. പണ്ടുകാലത്ത് ഏകാദശി ചുറ്റുവിളക്കാഘോഷങ്ങള്‍ക്ക് നെയ് ഉപയോഗിക്കുന്ന ഏക വിളക്ക് കൊളാടി കുടുംബത്തിന്റെ നവമി വിളക്ക് ആഘോഷത്തിനായിരുന്നു. നൂറ്റാണ്ടുകളോളം പഴക്കമുള്ള വിളക്കുകളാണിത്. ദശമി ദിവസമായ തിങ്കളാഴ്ച ശ്രീഗുരുവായൂരപ്പന്‍ സങ്കീര്‍ത്ത ട്രസ്റ്റിന്റെ വകയാണ് വിളക്കാഘോഷം. ഡിസംബര്‍ 14 നാണ് ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂര്‍ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള ഏകാദശി വിളക്കോടെ ഒരുമാസം നീണ്ട് നിന്ന് വിളക്കാഘോഷത്തിന് സമാപനമാകും.

Vadasheri Footer