Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പ്രഥമശുശ്രൂഷാ പരിശീലനം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൻ്റെയും ടെമ്പിൾ പോലീസ് സ്റ്റേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കുമായി പ്രഥമ ശുശ്രൂഷാ പരിശീലനം നൽകുന്നു. ജൂലായ് 22 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പരിശീലന പരിപാടി ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ഉദ്ഘാടനം ചെയ്യും.

Astrologer

ക്ഷേത്രപരിസരത്തുവെച്ച് ഭക്തജനങ്ങൾക്ക് ദേഹാസ്വാസ്ഥ്യം, ഹൃദയ സ്തംഭനം ,മറ്റ് അപകടങ്ങൾ എന്നിവ ഉണ്ടായാൽ നൽകേണ്ട സി.പി. ആർ ( ഹൃദയാരോഗ്യ പുനർ ജീവനം) അടക്കമുള്ള പ്രഥമ ശുശ്രൂഷാ രീതികളിൽ വിദഗ്ധ ഡോക്ടർമാർ പരിശീലനം നൽകും.തെക്കേ നടപ്പന്തൽ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലാണ് പരിശീലന പരിപാടി

Vadasheri Footer