Post Header (woking) vadesheri

“പ്രചര ചാവക്കാട്” വനിതാ വിങ്ങിന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്

Above Post Pazhidam (working)

ചാവക്കാട്: “പ്രചര ചാവക്കാട്” വനിതാ വിങ്ങിന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ ഒമ്പതിന് ചാവക്കാട് എം.ആര്‍.ആര്‍.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ക്യാമ്പ് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

തൃശ്ശൂര്‍ അശ്വനി ആശുപത്രിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ക്യാമ്പില്‍ കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്സ്, യൂറോളജി തുടങ്ങീ വിവിധ വിഭാഗങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാവും.ചാവക്കാട്ടെ വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ നല്‍കി സ്വയംപര്യാപ്തരാക്കുകയാണ് പ്രചര വനിതാവിങ്ങിന്‍റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.2000-ല്‍ പരം ആളുകള്‍ ക്യാമ്പിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്ത‍ സമ്മേളനത്തില്‍ വനിതാ വിങ് സെക്രട്ടറി സാജിത അബ്ദുള്‍ സലാം പ്രചര ചാവക്കാട് പ്രസിഡന്‍റ് കെ.വി.അബ്ദുള്‍ ഹമീദ്, ഭാരവാഹികളായ പി.എ.അബ്ദുള്‍ ജാഫര്‍, കെ.കെ.സേതുമാധവന്‍, എ.കെ. ഷെരീഫ്, പി.കെ. ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു

Second Paragraph  Rugmini (working)