Header 1 vadesheri (working)

പോപ്പുലര്‍ ഫ്രണ്ടിന് പൂട്ടിട്ട് ഇ.ഡി. , 23 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Above Post Pazhidam (working)

ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടി സ്വീകരിച്ച് ഇഡി. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. 68,62,081 ലക്ഷം രൂപ കണ്ടു കെട്ടി. റിഹാബ് ഫൗണ്ടേഷൻ്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ ഉൾപ്പെടും .ആകെ 33 അക്കൗണ്ടുകൾ ആണ് മരവിപ്പിച്ചത്.

First Paragraph Rugmini Regency (working)

പി എഫ് ഐ യുടെ കേരളത്തിലെ സംസ്ഥാന നേതാവ് എം.കെ അഷ്റഫ് അടക്കം പ്രതിയായ കേസിലാണ് നടപടി.
വിദേശത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തമായ സംഘടനാസംവിധാനത്തിലൂടെയാണ് ഫണ്ട് രാജ്യത്തേക്കെത്തിക്കുന്നതെന്നും ഇത് ഭീകര പ്രവര്‍ത്തനത്തിനടക്കം ഉപയോഗിക്കുന്നുവെന്നാണ് ഇ ഡി യുടെ വിലയിരുത്തൽ