Header 1 vadesheri (working)

ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ
അരങ്ങേറ്റം

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയം ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ അരങ്ങേറ്റവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മൂന്നു വർഷ കലാപOനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം അഡ്വ.കെ.വി.മോഹന കൃഷ്ണൻ അധ്യക്ഷനായിരുന്നു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

കോഴ്സ് പൂർത്തിയാക്കിയ 27 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, കെ.വി.മോഹന കൃഷ്ണൻ, സി.മനോജ് എന്നിവർ വിതരണം ചെയ്തു. തുടർന്ന് 27 വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു. ഭരണ സമിതി അംഗം സി.മനോജ് സ്വാഗതവും വാദ്യകലാ വിദ്യാലയം പ്രിൻസിപ്പാൾ ടി.വി.ശിവദാസൻ കൃതജ്ഞതയും രേഖപ്പെടുത്തി.