ഗുരുവായൂരിൽ ഒരു പോലീസുകാരനടക്കം 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍ : ഗുരുവായൂരിൽ ഒരു പോലീസുകാരനടക്കം 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പൂക്കോട് സോണില്‍ 16 പേര്‍ക്കും അര്‍ബന്‍ സോണില്‍ 13 പേര്‍ക്കും തൈക്കാട് സോണില്‍ മൂന്ന് പേര്‍ക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ടെമ്പിള്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനാണ് കൊവിഡ് പോസറ്റീവയത്. ഇതോടെ നഗരസഭ പരിധിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4889 ആയി.

Above Pot

ഇതില്‍ 3624 പേര്‍ രോഗമുക്തരായി. നിലവില്‍ 1265 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1107 പേര്‍ വീടുകളിലും 158 പേര്‍ വിവിധ സ്ഥാപനങ്ങളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. നഗരസഭയുടെ രണ്ട് ഡൊമിസിലിയറി കെയര്‍ സെന്റുകളിലായി 58 പേരാണ് ചികിത്സയിലുള്ളത്.

പടി്ഞ്ഞാറെനടയിലെ ഗസ്റ്റ് ഹൗസില്‍ 23 പുരുഷന്മാരും 11 സ്ത്രീകളും പത്ത് വയസ്സില്‍ താഴെയുള്ള നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമടക്കം 41 പേരാണ് ഉള്ളത്. കിഴക്കേനടയിലെ അമ്പാടി ഗസ്റ്റ്ഹൗസില്‍ 14 പുരുഷന്മാരും മൂന്ന് സ്ത്രീകളുമടക്കം 17 പേരും ചികിത്സയിലുണ്ട്.

നഗരസഭയിലെ 37-ാം വാര്‍ഡിലാണ് കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം 55 പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ആറാം വാര്‍ഡില്‍ 54 പേരും 10-ാം വാര്‍ഡില്‍ 53 പേരും 42-ാം വാര്‍ഡില്‍ 47 പേരും 35ല്‍ 43 പേരും ചികിത്സയിലുണ്ട്. ഏഴ്, എട്ട്, 21 എന്നീ വാര്‍ഡുകളില്‍ 42 വീതം രോഗികളാണുള്ളത്.