Header Saravan Bhavan

ചാവക്കാട് താലൂക്കിൽ നിന്ന് 138 ഇൻഡസ്ട്രിയൽ ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുത്തു

Above article- 1

ചാവക്കാട്: ചാവക്കാട് താലൂക്കിൽ നിന്ന് തൃശ്ശൂരിലെ വാർ റൂമിലേക്ക് 138 ഇൻഡസ്ട്രിയൽ ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുത്തു. ഗുരുവായൂർ സിവിൽ ഡിഫെൻസ് വോളന്റിയേഴ്‌സ് ആണ് മൂന്ന് ലോഡുകളായി സിലിണ്ടറുകൾ കയറ്റി എത്തിക്കാൻ സഹായിച്ചത്.

Astrologer

ചാവക്കാട് തഹസിൽദാർ സി എസ് രാജേഷ്, ജില്ലാ അസിസ്റ്റന്റ് ഇൻഡസ്ട്രിയൽ ഓഫീസർ ജെസിം എന്നിവരുടെ നേതൃത്വത്തിലാണ് സിലിണ്ടറുകൾ ഏറ്റെടുത്തത്. ഇത്തരം ഇൻഡസ്ട്രിയൽ ഓക്സിജൻ സിലിണ്ടറുകൾ പിന്നീട് മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ ആക്കി കോവിഡ് രോഗികൾക്ക് വേണ്ടി ഉപയോഗിക്കും.

Vadasheri Footer