ഇസ്രായേലിൽ നടന്ന പാലസ്തീൻ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു

Above Pot

ടെൽ അവീവ് : ഇസ്രായേലിൽ നടന്ന പാലസ്തീൻ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ ആഷ് കലോൺ ആശുപത്രിക്ക് നേരെയാണ് മിസൈൽ ആക്രമണം ഉണ്ടായത് ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലിനെതിരെ ശക്തമായ റോക്കറ്റ് ആക്രമണങ്ങളാണ് പാലസ്തീൻ നടത്തിയത്. പൗരന്മാർക്കെതിരെയുള്ള ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. നിലവിൽ ഗാസ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു എന്നാണ് സൂചന.