Madhavam header
Above Pot

കുന്നംകുളം സ്റ്റേഷനിലെ പോലീസുകാരന്‍ കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു

കുന്നംകുളം: കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു. സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ , മാള ആനപ്പാറ മൊതയിൽ ബാലന്റെ മകൻ ബിജുവാണ് 40 മരിച്ചത്.

ബിജുവാണ് (40 ) സ്കൂട്ടറിന് പുറകില്‍ ബസിടിച്ച് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയായിരുന്നു അപകടം. ബിജു സഞ്ചരിച്ചിരുന്ന ബൈക്കില്‍ പുറകില്‍ സ്വകാര്യ ബസ് വന്നിടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. .

Astrologer

ബിജുവിന്റെ ഭാര്യ കുറ്റിപ്പുറത്ത് ജോലി ചെയ്യുന്നതിനാല്‍ അവിടെയായിരുന്നു താമസിച്ചിരുന്നത്. ഭാര്യയെ സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ പോകുമ്പോഴാണ് അപകടം. കുന്നംകുളം പോക്‌സോ കോടതിയിലായിരുന്നു ബിജു സേവനമനുഷ്ഠിച്ചിരുന്നത്.

Vadasheri Footer