വ്യാജ ഐ പി എസ്സുകാരന്‍റെ വീട്ടില്‍ നിന്ന് തോക്കും ,തൊപ്പിയും കണ്ടെത്തി .
ഗുരുവായൂര്‍ : ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ വിപിന്‍ കാര്ത്തി ക്കിന്റെ കോഴിക്കോടുള്ള വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ തോക്കും പോലീസിന്റെ തൊപ്പിയും കണ്ടെടുത്തു. ലൈസന്സ് ആവശ്യമില്ലാത്ത പെല്ലറ്റ് ഉപയോഗിക്കുന്ന എ.ആര്‍.പിസ്റ്റള്‍ ആണ് കണ്ടെടുത്തത്. പോലീസ് യൂണിഫോം കണ്ടെടുക്കാനായിട്ടില്ല. തലശേരി തിരുവങ്ങാട് മണല്വെട്ടം കുനിയില്‍ വിപിന്‍ കാര്ത്തികും അമ്മ ശ്യാമളയും ചേര്ന്നാുണ് വിവിധ ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയത്. ഐ.ഒ.ബി ബാങ്ക് മാനേജര്‍ സുധയുടെ 95പവനും 25ലക്ഷവും തട്ടിയെടുത്തെന്ന പരാതിയില്‍ കഴിഞ്ഞ മാസം 27നാണ് അമ്മ ശ്യാമളയെ പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ഇവര്‍ വാടകക്ക് താമസിച്ചിരുന്ന വീട് വളഞ്ഞ് അമ്മയെ പിടികൂടിയെങ്കിലും വിപിന്‍ അന്ന്‍ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. പിന്നീട് കഴിഞ്ഞ ഏഴിന് പാലക്കാട് ചിറ്റൂരില്‍ നിന്നാണ് പിന്നീട് വിപിന്‍ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ടെമ്പിള്‍ പോലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഇന്നലെ ഗുരുവായൂരിലും പരിസര പ്രദശങ്ങളിലുമുള്ള ബാങ്കുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് ടെമ്പിള്‍ എസ്.എച്ച്.ഒ സി.പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐ എ.അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് വിബിനെ കോഴിക്കോടെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് പൂര്ത്തി യാക്കി ഇരുവരെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.