Madhavam header
Above Pot

ശബരിമല ,യുവതീ പ്രവേശന വിധിക്ക് സ്റ്റേയില്ല , വിശാല ബഞ്ചിന് വിട്ടു .

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം വിധിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു. ഏഴംഗ ഭരണഘടനാ ബെഞ്ചിനാണ് പുനഃപരിശോധനാ ഹരജികൾ കൈമാറിയത്. മതത്തിന്‍റെ അടിസ്ഥാന ആചാരങ്ങളിൽ കോടതിക്ക് ഇടപെടാമോ എന്ന കാര്യത്തിൽ പരിശോധന ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശാല ബെഞ്ചിന് കൈമാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനും ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, എ.എൻ ഖാൻവിൽകർ എന്നിവർ അംഗങ്ങളായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.

ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ് തീരുമാനത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. മുസ് ലിം, പാഴ്സി സ്ത്രീകളുടെ പള്ളി പ്രവേശനം ശബരിമല സ്ത്രീ പ്രവേശനം കൈകാര്യം ചെയ്ത ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിൽ വരുന്നില്ലെന്ന് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി. അതു കൊണ്ട് ശബരിമല സ്ത്രീ പ്രവേശനവുമായി ഇത് കൂട്ടികുഴക്കേണ്ട. സ്ത്രീകളുടെ ജനിതകഘടനവെച്ച് ക്ഷേത്ര പ്രവേശനം നിഷേധിക്കണമോ എന്ന പൊതുതാൽപര്യ ഹരജിയിലെ ചോദ്യത്തിലാണ് വിധി പുറപ്പെടുവിച്ചതെന്നും ജസ്റ്റിസ് നരിമാൻ വിധിയിൽ പറയുന്നു.

Astrologer

സുപ്രീംകോടതി വിധിക്കെതിരായ വിമർശനം അനുവദനീയമാണ്. പക്ഷെ അത് അട്ടിമറിക്കാനുള്ള സംഘടിതശ്രമം അനുവദിച്ച് കൂടാ. സുപ്രീംകോടതി വിധി പുറപ്പെടുവിച്ച് കഴിഞ്ഞാൽ അത് അന്തിമവും എല്ലാവർക്കും ബാധകവുമാണ്. വിശുദ്ധ ഗ്രന്ഥം ഇന്ത്യൻ ഭരണഘടനയാണെന്നും ജസ്റ്റിസ് നരിമാൻ വിയോജന വിധിയിൽ ചൂണ്ടിക്കാട്ടുന്നു.ഒരു മതത്തിലെ രണ്ട് വിഭാഗങ്ങളായ സ്ത്രീക്കും പുരുഷനും ആരാധന നടത്താൻ തുല്യ അവകാശമുണ്ടെന്ന് വിധി പ്രസ്താവം നടത്തിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചൂണ്ടിക്കാട്ടി. മതവിശ്വാസത്തിലെ ആചാരങ്ങൾ സദാചാര സങ്കൽപങ്ങൾക്കോ ധാർമികതക്കോ വിരുദ്ധമാകരുത്. മതത്തിന്‍റെ അഭിവാജ്യ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാമോ എന്നും പരിശോധിക്കണമെന്നും വിധിയിൽ പറയുന്നു.

അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന െബഞ്ച് 2018 സെപ്റ്റംബർ 28ന് പുറപ്പെടുവിച്ച വിധിക്ക് അഞ്ചംഗ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ പ്രായമുള്ള യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കിയ വിധി നിലനിൽക്കും.
ശബരിമല പുനഃപരിശോധന ഹരജികൾക്കൊപ്പം മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മം  എന്നിവ‍യും ഏഴംഗ വിശാല ബെഞ്ചിന് കൈമാറിയിട്ടുണ്ട്. വിശാല ബെഞ്ചിന് വിടാനുള്ള ഈ തീരുമാനത്തെയും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ആർ.എഫ് നരിമാനും വിയോജിച്ചു.

വാദം കേട്ട് ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഫെബ്രുവരി ആറിന് ഒരു ദിവസം വാദംകേട്ട ശേഷമാണ് 56 പുനഃപരിശോധന ഹരജികൾ വിധി പറയാനായി കോടതി മാറ്റിയത്.
ശബരിമല തന്ത്രി കണ്ഠര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണൻ, വൈക്കം ഗോപകുമാർ, വി. ഉഷാനന്ദിനി, ബി. രാധാകൃഷ്ണ മേനോൻ, പി.സി. ജോർജ്, എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹകസംഘം, ശബരിമല ആചാര സംരക്ഷണ ഫോം, കേരള ക്ഷേത്ര സംരക്ഷണസമിതി, ശബരിമല അയ്യപ്പസേവാ സമാജം, മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി, യോഗക്ഷേമ സഭ, ശ്രീ നാരായണ ഗുരു ചാരിറ്റബിൾ ട്രസ്റ്റ്, ഒാൾ കേരള ബ്രാഹ്മിൺസ് അസോസിയേഷൻ അടക്കമുള്ളവരാണ് 56 പുനഃപരിശോധനാ ഹരജികൾ സമർപ്പിച്ചത്.

2018 സെ​പ്​​റ്റം​ബ​ർ 28നാ​ണ്​ ശ​ബ​രി​മ​ല അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ല്‍ 10 മു​ത​ല്‍ 50 വ​രെ പ്രാ​യ​മു​ള്ള യുവതി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ക്കി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മി​ശ്ര അധ്യക്ഷനായ ഭരണഘടന ​െബഞ്ച്​ ഉ​ത്ത​ര​വിട്ട​ത്. അ​യ്യ​പ്പ​ന്‍ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​ണെ​ന്ന​തും ആ​ര്‍ത്ത​വ​മു​ള്ള​തി​നാ​ൽ യു​വ​തി​ക​ൾ​ക്ക്​ 41 ദി​വ​സം വ്ര​തം നോ​ക്കാ​നാ​വി​ല്ലെ​ന്നു​മു​ള്ള വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച്​ ഹൈ​കോ​ട​തി 1991 ഏ​പ്രി​ൽ അ​ഞ്ചി​ന് യു​വ​തി​ക​ൾ​ക്ക്​ ശ​ബ​രി​മ​ല പ്ര​വേ​ശ​നം വി​ല​ക്കി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ 15 വ​ര്‍ഷ​ത്തി​ന് ശേ​ഷം ഇന്ത്യൻ യ​ങ് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ നല്‍കിയ ഹ​ര​ജിയി​ലാ​ണ്​ എ​ല്ലാ സ്​​ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം അം​ഗീ​ക​രി​ച്ച്​ സു​​പ്രീം​കോ​ട​തി വി​ധി പ്ര​സ്​​താ​വി​ച്ച​ത് .

Vadasheri Footer