Madhavam header
Above Pot

അഡീഷണല്‍.എസ് ഐയെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍ : വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്സിൽ അഡീഷണല്‍.എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് സൗത്ത് എസ് ഐ വടക്കാഞ്ചേരി സ്വദേശി പാലിയത്ത് പറമ്പിൽ മുനി ദാസ് എന്ന രതീഷ് 49 മരിച്ച നിലയിൽ കണ്ടത്.6 മാസത്തോളമായി മെഡിക്കൽ ലീവിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എസ് പി ആദിത്യ ഐ പി എസ്, എ സി പി, സി നോജ് എന്നിവർ സ്ഥലത്തെത്തി. വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Vadasheri Footer