പോക്‌സോ കേസിൽ ഫുട്ബോൾ താരത്തെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്ബോൾ താരത്തെ ചാവക്കാട് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തു .ഒരുമനയൂര്‍ തങ്ങള്‍പടി തെരുവത്ത് ഷാജഹാനെ(ഷാജി 44)യാണ് അഡീഷണല്‍ എസ്.ഐ. എ.അബ്ദുല്‍ ഹക്കീം, എ.എസ്.ഐ.സാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.ചൈല്‍ഡ് ലൈനു ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പതിമൂന്നുകാരനെ ഇയാള്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാളുടെ പീഡനത്തിന് കൂടുതല്‍ കുട്ടികള്‍ ഇരയായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.