Madhavam header
Above Pot

ഒരുമനയൂരിൽ സി പി ഐ നിർമിച്ച വീടിന്റെ താക്കോൽ ദാനം മന്ത്രി സുനിൽ കുമാർ നിർവഹിച്ചു

ചാവക്കാട് : വിധ്വംസക പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളുമുള്ള വെറുപ്പിന്റെ രാഷ്ട്രീയമല്ല മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ് സിപിഐ മുന്നോട്ട് വെയ്ക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സി അച്ചുതമേനോന്‍ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി ഒരുമനയൂരില്‍ നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

cpi house

Astrologer

എക്കാലത്തും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കും വിധമുള്ള സാമൂഹ്യ മാറ്റങ്ങളാണ് ഇടതുപക്ഷം നടത്തിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വീട് ലഭിച്ച ഒരുമനയൂര്‍ മുത്തംമാവില്‍ പരേതനായ തൈക്കടവില്‍ സുബൈറിന്റെ ഭാര്യ നൂര്‍ജ്ജഹാന്‍ മന്ത്രിയില്‍ നിന്ന് വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.കെ സുധീരന്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ് രേവതി, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആഷിത കുണ്ടിയത്ത്, സിപി.ഐ മണ്ഡലം സെക്രട്ടറി അഡ്വ പി മുഹമ്മദ് ബഷീര്‍, അസി .സെക്രട്ടറി സി.വി ശ്രീനിവാസന്‍, മണ്ഡലം സെക്രട്ടറിയേറ്റംഗം പി കെ രാജേശ്വരന്‍, മണ്ഡലം കമ്മിറ്റിയംഗം ഇ കെ ജോസ്, ലോക്കല്‍ സെക്രട്ടറി കെ വി കബീര്‍ എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി അംഗങ്ങളില്‍ നിന്നും ഒരു ദിവസത്തെ വേതനം സമാഹരിച്ചാണ് 675 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് 8 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചുനല്‍കിയത്.

Vadasheri Footer