ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം സുമംഗലക്ക്

">

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരത്തിന് വിഖ്യാത ബാലസാഹിത്യകാരി സുമംഗലയെ തെരഞ്ഞെടുത്തു. 25,000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പൂന്താനം ദിനമായ ഞായറാഴ്ച വൈകീട്ട് നാലിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സി.രാധാകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും. കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരങ്ങൾ നേടിയ ഡോ.എം.ലീലാവതി, ചൊവ്വല്ലൂർകൃഷ്ണൻകുട്ടി എന്നിവരെ ചടങ്ങിൽ ആദരിക്കും. പൂന്താനം കൃതികളുടെ സമ്പൂർണ പാരായണം, ഉപന്യാസം, കാവ്യോച്ചാരണം മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം എന്നിവയും ഉണ്ടാകും. കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ പൂന്താന ദിനം ആചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors