Post Header (woking) vadesheri

പോക്‌സോ കേസിൽ പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം

Above Post Pazhidam (working)

ചാവക്കാട് : വീട്ടിൽ അതിക്രമിച്ച് കയറി ബാലികയെ പലതവണ ബാലത്സംഗം ചെയ്തും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം .ചാവക്കാട് എടക്കഴിയൂർ നാലാംകല്ല് കല്ലുവളപ്പിൽ വീട്ടിൽ കുഞ്ഞിമോൻ മകൻ അലിയെ (50 )യും കൂട്ടാളി എടക്കഴിയൂർ സ്വദേശി സുബൈദ 40 എന്നവരെയുമാണ് ആണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി .അന്യാസ് തയ്യിൽ കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.

Arya bhavan inner

ഇരട്ട ജീവപര്യന്തം കൂടാതെ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവും 4 ,80,000 രൂപ പിഴയും പിഴ അടയ്ക്കാത്ത പക്ഷം 3 വർഷവും 4 മാസവും തടവ് അനുഭവിക്കണം. രണ്ടാം പ്രതിക്ക് ഇരട്ട ജീവപര്യന്തം കൂടാതെ 22 വർഷം തടവും 2,35,000 രൂപ പിഴയും പിഴ അടക്കാത്ത പക്ഷം രണ്ടര വർഷം കൂടി തടവ് അനുഭവിക്കണം. 2019 ജനുവരി 14-ആം തിയതിയും അതിനു മുൻപുള്ള ദിവസങ്ങളിലുമാണ് കേസിനാ സ്പദമായ സംഭവം നടന്നത്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

പിഴ സംഖ്യ അതിജീവിതക്കു നൽകാനും കോടതി വിധിച്ചു. ചാവക്കാട് പോലീസ് സബ് ഇൻസ്‌പെക്ടർ മാരായ ജയപ്രദീപ് കെ ജി , അനന്തകൃഷ്ണൻ, ഇൻസ്പെക്ടർമാരായ ഗോപകുമാർ, ഗോപകുമാർ ജി തുടങ്ങിയവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റ പത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി 23 സാക്ഷികളെ വിസ്ത്തരിക്കുകയും 31 രേഖകളും മുതലുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തു.

First Paragraph Jitesh panikar (working)

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, നിഷ സി എന്നിവർ ഹാജരായി.സി പി ഒ മാരായ റോബിൻസൺ, പ്രസീത, സിന്ധു എന്നിവർ പ്രോസീക്യൂഷനെ സഹായിച്ചു