Header 1 = sarovaram
Above Pot

ഗുരുവായൂർ മെട്രോലിങ്ക്സ് ചിത്ര രചന മത്സര വിജയികൾക്കുള്ള സമ്മാന ദാനം

ഗുരുവായൂര്‍: ഗുരുവായൂര്‍ മെട്രോലിങ്ക്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അഖില കേരള ചിത്ര രചന മാത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചതായി ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവം: 27 ന് ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജില്‍ 7 കാറ്റഗറികളിലായി 3,600 കുട്ടികള്‍ പങ്കെടുത്ത തൃശ്ശൂര്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഈ ചിത്ര രചന മത്സരത്തില്‍, ഓരോ കാറ്റഗറിയിലും 1, 2, 3 സമ്മാനങ്ങള്‍ക്ക് പുറമെ, എ+, എ ഗ്രേഡ് സമ്മാനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിയ്ക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം ഞായറാഴ്ച ഗുരുവായൂര്‍ എം.എല്‍.എ: എന്‍കെ. അക്ബര്‍ നിര്‍വ്വഹിയ്ക്കും ,

Astrologer

മെട്രോ ഹാളിൽ നടക്കുന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് പി. മുരളീധരൻ അധ്യക്ഷത വഹിക്കും . ലളിതകല അക്കാദമ് ചെയര്‍മാന്‍ മുരളി ചീരോത്ത് ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുക്കും. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, സിനിമാതാരം ശിവജി ഗുരുവായൂര്‍, ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: സി. ജിസ്മ തേരേസ്, ചിത്രകാരന്‍ ജെയ്‌സണ്‍ ഗുരുവായൂര്‍, കെ.കെ. സുബൈര്‍, ലീല ലാന്റ് ഡവലപ്പേഴ്‌സ് എം.ഡി: ഷാജി താനപറമ്പില്‍ എന്നിവര്‍ പങ്കെടുക്കും. .

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് പി. മുരളീധരന്‍, സെക്രട്ടറി ഗിരീഷ് സി. ഗീവര്‍, ചീഫ് കോ: ഓഡിനേറ്റര്‍ ബാബു വര്‍ഗ്ഗീസ്, ട്രഷറര്‍ ചാര്‍ളി മാളിയമ്മാവ് കെ.ബി. ഷൈജു, ഷാജി താനപറമ്പില്‍, വി.കെ. അനില്‍ കുമാര്‍, പി.ആര്‍.ഓ: ടി.ഡി. വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.

Vadasheri Footer