Above Pot

ജൂൺ മൂന്നിന് ഒന്നാം ക്ലാസിനൊപ്പം പ്ലസ് വൺ പ്രവേശനോത്സവവും

തൃശൂർ : പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ മൂന്നിന് ഒന്നാം ക്ലാസിനൊപ്പം പ്ലസ് വൺ പ്രവേശനോത്സവവും നടത്തും. ചരിത്രത്തിലാദ്യമായി മധ്യവേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ പ്ലസ് വൺ പ്രവേശനവും നടത്തും. സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്ന തൃശൂർ ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഇക്കാര്യം അറിയിച്ചു. പ്രവേശനോത്സവം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ഏറ്റവും ലളിതമായി അർഥഗാംഭീര്യമുള്ള അക്കാദമിക് ഉത്സവമായി നടത്താൻ മന്ത്രി നിർദേശിച്ചു.

First Paragraph  728-90

പരിപാടിയുടെ വിജയത്തിനായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചെയർമാനും മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ് സുനിൽകുമാർ, എം.പിമാരായ ഇന്നസെൻറ്, സി.എൻ ജയദേവൻ, ഡോ. പി.കെ ബിജു എന്നിവർ രക്ഷാധികാരികളുമായി സ്വാഗതസംഘം രൂപീകരിച്ചു. ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, മേയർ, ജില്ലാ കളക്ടർ എന്നിവർ വൈസ് ചെയർമാൻമാരുമാണ്. സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രൊജക്ട് ഡയറക്ടർ ഡോ. എ.പി കുട്ടികൃഷ്ണൻ ജനറൽ കൺവീനറാണ്. കൂടാതെ വിവിധ ഉപസമിതികളും രൂപീകരിച്ചു.

Second Paragraph (saravana bhavan

യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമൻ അധ്യക്ഷത വഹിച്ചു. ഡോ. എ.പി കുട്ടികൃഷ്ണൻ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.കെ ഉദയപ്രകാശ്, സ്ഥിരം സമിതി ചെയർമാൻമാരായ മഞ്ജുള അരുണൻ, കെ.ജെ. ഡിക്സൺ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി സുബ്രൻ, ജില്ലാ പഞ്ചായത്തംഗം ജയന്തി സുരേന്ദ്രൻ, ഹയർ സെക്കൻഡറി ജോയിൻറ് ഡയറക്ടർ ഡോ. പി.പി പ്രകാശൻ, സമഗ്രശിക്ഷ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ എൻ.ടി. ശിവരാമൻ, തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ അരവിന്ദാക്ഷൻ, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ബിന്ദു പരമേശ്വരൻ എന്നിവർ സംസാരിച്ചു.