
ഗുരുവായൂർ : സംസ്ഥാന സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം പേരകം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രളയത്തില്‍ തകര്‍ന്ന വീടിന് പകരം പുതിയ വീട് നിര്‍മ്മിച്ചുനല്‍കി. താമരയൂര്‍ സ്വദേശി ശശിക്കാണ് വീട് നല്‍കിയത്. ബാങ്ക് സെക്രട്ടറി സി ആര്‍ അജിത്കുമാര്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് എം എസ് വാസു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ലാസര്‍ പേരകം, ഭരണസമിതിയംഗം എ കെ ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
