Madhavam header
Above Pot

കാസർഗോഡ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസുകാരുടെ ചിതാഭസ്‌മത്തിന് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : പെരിയയിൽ കൊല്ലചെയ്യപ്പെട്ട ക്യപേഷ്, ശരത്ത് ലാൽ എന്നിവരുടെ ചിതാഭസ്മവുമാ യി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട്ഡീൻ കുര്യായക്കോസ് നയിക്കുന്ന ധീരസ്മൃതിയാത്രക്ക് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യതിൽ സ്വീകരണം നൽകി . കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി.അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി .

നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു കെ.കെ അദ്യക്ഷനായിരുന്നു. കോൺഗ്രസ്സ് നേതാക്കളായ ഒ.അബ്ദു റഹിമാൻ കുട്ടി പി.കെ.രാജൻ പി. യതീന്ദ്രദാസ് സി ഗോപപ്രതാപൻ കെ നവാസ് ,കെ വി ഷാ നവാസ് എച്ച്.എം നൗഫൽ ,റഷി ലാസർ , എം.പി മുനാ ഷ് , തബ് ഷീർ മുഴുവഞ്ചേരി , എന്നിവർ പ്രസംഗിച്ചു.
[

Vadasheri Footer