Header 1 vadesheri (working)

വിങ്ങ് കമാണ്ടർ . പി. എം. ലോകനാഥനെ പൈതൃകം ആദരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമിഖ്യത്തിൽ അഭിനന്ദൻ വർത്തമാനിന്റെ അച്ഛൻ സിങ്കക്കുട്ടി വർത്തമാനിനെ വിമാനം പറത്തലിന് സഹായിച്ച വിങ്ങ് കമാണ്ടർ . പി. എം. ലോകനാഥനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു നയതന്ത്ര ഉടമ്പടിയുടെ അടിസ്ഥാനത്തിൽ അഭിനന്ദൻ വർത്തമാനിനെ വിട്ടയച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് മധുര പലഹാര വിതരണവും നടത്തി. ഗുരുവായൂരും പരിസരത്തും ഉള്ള നിരവധി വിമുക്ത ഭടന്മാരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

First Paragraph Rugmini Regency (working)

അഡ്വ. സി. രാജഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ഡോക്ടർ. കെ. ബി. സുരേഷ് സമാദരണ ചടങ്ങിന് നേതൃത്വം നൽകി. അഡ്വ. രവി ചങ്കത്ത് ആമുഖ ഭാഷണം നടത്തി..
മധു. കെ. നായർ, കെ. കെ ശ്രീനിവാസൻ, സുരേഷ് കുറുപ്പ്, ശ്രീകുമാർ. പി. നായർ, കെ. കെ.വേലായുധൻ, ബാല ഉള്ളാട്ടിൽ എന്നിവർ പ്രസംഗിച്ചു.