ആസിം വെളിമണ്ണക്ക് ചാവക്കാട് സ്വീകരണം നൽകി

">

ചാവക്കാട് : എനിക്കും പഠിക്കണം എന്ന ആസിം വെളിമണ്ണയുടെ മനസ്സിലുള്ള ആഗ്രഹം പൂവണിയുക തന്നെ ചെയ്യുമെന്നും കക്ഷിരാഷ്ട്രീയ ജാതി മതത്തിനതീതമായി കേരളീയ പൊതു സമൂഹം ഒറ്റകെട്ടായി ആസിമിനോടൊപ്പം ഉണ്ടെന്നും കവിയും, സാംസ്ക്കാരിക പ്രവർത്‌ കനുമായ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി അഭിപ്രായപ്പെട്ടു.12 വയസുള്ള ഈ കൊച്ചു ബാലൻ തിരുവനന്തപുരത്ത് ചെന്ന് മുഖ്യമന്ത്ര്യയെ നേരിൽ കണ്ടാൽ അദ്ദേഹം ആസിമിന്റെ പഠിക്കാനുള്ള ആഗ്രഹം നിറവേറ്റുമെന്നതിൽ സംശയമില്ലെന്നും മാസ്റ്റർ അഭിപ്രായപ്പെട്ടു. ആസിമിനും, ഹാരീസ് രാജിനും പൗരാവകാശ വേദി ചാവക്കാട് സെൻററിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരാവകാശ വേദി പ്രസി.നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. മണത്തലയിൽ നിന്നും നിരവധി സാംസ്ക്കാരിക പ്രവർത്തകരുടെ നേത്രത്വത്തിൽ ജാഥയായി ചാവക്കാട്ടെക്ക് സ്വീകരിച്ചാനയിച്ചു. നമ്മൾ ചാവക്കാട്ടുക്കാർ കൂട്ടായ്മ പ്രസി. ഫിറോസ് പി.തൈപറമ്പിൽ, പ്രസ് ഫോറം പ്രസി.ഖാസിം സെയ്ത്, അനീഷ് പാലയൂർ, ഫാമീസ് അബുബക്കർ, സി.ആർ.ഉണ്ണികൃഷ്ണൻ, കെ.യു.കാർത്തികേയൻ, ലത്തീഫ് പാലയൂർ, അക്ബർ പെലേംപാട്ട്, ഹക്കീം ഇംബാറക്ക്, വി.പി.സുഭാഷ്, കെ.പി.അഷ്റഫ്, അൻസാർ കാളത്തോട്, നെസീർ കോടമുക്ക്, ആ സിം വെളിമണ്ണ, ഹാരീസ് രാജ് എന്നിവർ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Sponsors