കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് കൂപ്പൺ വിതരണം നടത്തി

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായ വൃക്കരോഗികൾക്ക്നൽകിവരുന്ന ഡയാലിസിസ് സഹായ വിതരണം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ചീരൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ധനം സമ്പാദിക്കുമ്പോൾ ഉണ്ടാകുന്ന സംതൃപ്തിയേക്കാൾ മഹത്തരമാണ് ദാനം ചെയ്യുമ്പോഴുള്ള ആനന്ദം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .

Vadasheri

എസിസി സിമൻറ് ഡെപ്യൂട്ടി ചെയർമാൻ പി.ഇ. നൗഫൽ മുഖ്യാതിഥിയായി . കൺസോൾ ജനറൽ സെക്രട്ടറി ജമാൽ താമരത്, എം.എസ്. ശിവദാസ്, ഫിറോസ് പി. തൈപ്പറമ്പിൽ ,സുഭാഷ്,കൺസോൾ വിദേശ ചാപ്റ്റർ പ്രതിനിധികളായ ഉമ്മർ കാളത്, ആർ പി ജലീൽ, അബൂബക്കർ കുഞ്ഞി, കൺസോൾ ട്രസ്റ്റികൾ ആയ സിഎം ജനീഷ് സുകുമാരൻ മാസ്റ്റർ കെ ഷംസുദ്ദീൻ, പി പി അബ്ദുൽ സലാം ഹക്കീം ഇമ്പാറക്, ഖാസിം എന്നിവർ സംസാരിച്ചു . ട്രഷറർ അബ്‌ദുമാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു