ചർച്ച് ആക്ട്, ഗുരുവായൂർ സെൻറ് ആൻറണീസ് ഇടവകയിൽ കരിദിനം ആചരിച്ചു.

">

ഗുരുവായൂർ: ചർച്ച് ആക്ട് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനംപിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ സെൻറ് ആൻറണീസ് ഇടവകയിൽ കുടുംബ കൂട്ടായ്മകളുടെയും എ.കെ.സി.സിയുടെയും നേതൃത്വത്തിൽ കരിദിനം ആചരിച്ചു. സഭാ സ്ഥാപനങ്ങളുടെ ഭരണക്രമം സംബന്ധിച്ച് സഭാതലത്തിലും സിവിൽ നിയമത്തിലും മതിയായ സംവിധാനങ്ങളുള്ളപ്പോൾ പുതിയ നിയമം കൊണ്ടുവരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. പ്രതിഷേധ യോഗത്തിൽ വികാരി ഫാ. പ്രിൻസൺ കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു. പി.ഐ. ലാസർ പ്രഭാഷണം നടത്തി. ജോയ് തോമസ്, കൈക്കാരൻ എൻ.കെ. ലോറൻസ്, സി.വി. ലാൻസൻ, എൻ.എൽ. നിക്ലാവോസ്, ടി.കെ. ജോഷി മോഹൻ, പി.ഐ.സൈമൺ, സെബു ടി. തോമസ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Sponsors