Post Header (woking) vadesheri

ഉരുളക്കിഴങ്ങ് കൃഷിചെയ്തതിന് കർഷകർക്കെതിരെ പെപ്‌സികോയുടെ നിയമ നടപടി

Above Post Pazhidam (working)

അഹമ്മദാബാദ്: ​ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കമ്ബനിയായ പെപ്‌സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ ​രം​ഗത്തെത്തി. കര്‍ഷകര്‍ക്കെതിരെ നല്‍കിയ കള്ളക്കേസ് പിന്‍‌വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പെപ്സിക്കോയോട് ആവശ്യപ്പെടണമെന്ന് കാണിച്ച്‌ 194 സാമൂഹ്യപ്രവര്‍ത്തകരാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിച്ചത്.

First Paragraph Rugmini Regency (working)

കമ്ബനിക്ക് മാത്രം ഉത്പാ​ദിപ്പിക്കാന്‍ അവകാശമുള്ള ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്തെന്ന് ആരോപിച്ച്‌ ആഹമ്മദാബാദ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് പ്രകാരം നാല് കര്‍ഷകരില്‍നിന്ന് ഓരോ കോടി വീതവും മൊഡാസ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഓരോ കര്‍ഷകരില്‍നിന്ന് 20 ലക്ഷവുമാണ് നഷ്ടപരിഹാരമായി കമ്ബനി ചോദിച്ചിരിക്കുന്നത്. ഏപ്രില്‍ 26-ന് അഹമ്മദാബാദ് കോടതിയില്‍ കേസില്‍ വാദം കേള്‍ക്കുമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

പ്രത്യേക ഇനത്തില്‍പ്പെട്ട എഫ്സി-5 ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്നാരോപിച്ച്‌ ​ഗുജറാത്തിലെ ഒമ്ബത് കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോ കേസ് നല്‍കിയത്. ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനും ഉപയോ​ഗിക്കുന്നതിനുമുള്ള നിയമപരമായ അവകാശം കമ്ബനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സബര്‍കന്ദ, ആരവല്ലി എന്നീ ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോയുടെ നിയമ നടപടി.