Post Header (woking) vadesheri

പീച്ചി ഡാം 22 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും.

Above Post Pazhidam (working)

തൃശൂർ : പീച്ചി ഡാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒക്ടോബര്‍ 22 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. 10 വയസിനു താഴെയും 60 വയസിനു മുകളില്‍ പ്രായം വരുന്നവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതിയില്ല. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഒരേ സമയം 50 പേര്‍ക്കാണ് സന്ദര്‍ശനത്തിന് അനുമതി. സന്ദര്‍ശകര്‍ക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമാണെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം ഡാമിലേക്ക് സന്ദര്‍ശകരെ വിലക്കിയിരിക്കുകയായിരുന്നു.

Ambiswami restaurant