Post Header (woking) vadesheri

സംസ്ഥാനത്തെ ഐഡിയ- വോഡഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ നിശ്ചലം.

Above Post Pazhidam (working)

തിരുവനന്തപുരം: സംസ്ഥാനത്തുടനൂളം ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. ഫൈബര്‍ നെറ്റ്‌വര്‍ക്കിലെ തകരാറിനെ തുടര്‍ന്നാണ് വൈകിട്ട് അഞ്ച് മണിമുതല്‍ ഉപഭോക്താക്കള്‍ക്ക് വിയുടെ സേവനം ലഭിക്കാത്തത്.

Poonthanam
Rugmani 700-200

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്ബത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. നെറ്റ് വര്‍ക്ക് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് വി അധികൃതര്‍ അറിയിച്ചു.

Vasudev Inn