Header 1 vadesheri (working)

ചാവക്കാട് വല്ലഭട്ട കളരി സംഘം ഗുരുക്കൾ സി.ശങ്കര നാരായണ മേനോന്(ഉണ്ണിഗുരുക്കൾ) പത്മശ്രീ

Above Post Pazhidam (working)

ചാവക്കാട്: വല്ലഭട്ട കളരി സംഘം ഗുരുക്കൾ സി.ശങ്കര നാരായണ മേനോന് ( ഉണ്ണി ഗുരുക്കൾ) ഈ വർഷത്തെ പത്മശ്രീ അവാർഡ്.കളരിപ്പയറ്റ് രംഗത്ത് നിസ്തുല സേവന മനുഷ്ടിച്ചതിന്നും,കളരിക്ക് നൽകിയ സംഭാവനയും കണക്കിലെടുത്തും,കളരി ജീവിതചര്യയാക്കിയതിനും കേന്ദ്ര സർക്കാർ നൽകുന്നതാണ് ഈ അവാർഡ്. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആദ്യമായാണ് പത്മശ്രി ലഭിക്കുന്നത്.ഭാര്യ:കെ.പി.സൗദാമിനി.മക്കൾ:നിർമ്മല,കൃഷ്ണദാസ്(കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്),രാജീവ്‌,ദിനേശ്.

First Paragraph Rugmini Regency (working)

കഴിഞ്ഞ വർഷം(2021)ഓഗസ്റ്റിൽ ഇന്ത്യൻ കളരിപ്പയറ്റ്‌ ഫെഡറേഷൻറെ ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചാവക്കാട് വല്ലഭട്ട കളരിയുടെ കരുത്തിൽ കേരളം ജേതാക്കളായിരുന്നു.12 സംസ്ഥാനങ്ങൾ പങ്കെടുത്ത മത്സരത്തിൽ വല്ലഭട്ട കളരിയിലെ വിദ്യാർത്ഥികളുടെ 53 പോയിൻറ് മികവുമായാണ് കേരളത്തിന് ഓവറോൾ കിരീടം ലഭിച്ചത്.ആറ് ഗോൾഡും,ഒരു സിൽവരും,നാല് വെങ്കലവും നേടിയാണ് വല്ലഭട്ടയിലെ ചുണക്കുട്ടികൾ കേരളത്തിന് കിരീടം നേടിക്കൊടുത്തത്.

Second Paragraph  Amabdi Hadicrafts (working)

വല്ലഭട്ടകളരിയിലെകീർത്തികൃഷ്ണ,കാവ്യകൃഷ്ണ,കെ.പി.അഭിനന്ദ്,കെ.എസ്.അദ്വൈദ്, എം.എം.വിനായക്,സഞ്ജുസന്തോഷ്,ഉമേഷ്നാരായണൻ,അജിത്ത്ശങ്കർ,വി.വി.ദേവിക,കെ.എസ്. അനഘ,മനു സുനിൽകുമാർ എന്നിവരാണ് കേരളത്തിന് വേണ്ടി മെഡൽ നേടിയത്.92-ആം വയസിലും മുടങ്ങാതെപുലർച്ചെ കളരിയിലെത്തി പരിശീലിപ്പിക്കുന്ന സി.ശങ്കരനാരായണമേനോനാണ് (ഉണ്ണിഗുരുക്കൾ) കുട്ടികളെ മികവാർന്ന വിജയത്തിലേക്ക് നയിച്ചത്.കളരിപ്പയറ്റിനെ കടൽ കടത്തി ബൽജിയത്തിലും,ഫ്രാൻസിലും ശാഖകളുള്ള വല്ലഭട്ട കളരിക്ക് വിദേശങ്ങളിൽ ഉൾപ്പെടെ ആയിരക്കണക്കിന് ശിഷ്യരുണ്ട്.

ഈ വർഷം ഹരിയാനയിൽ നടക്കുന്ന ഖേലോ ഇന്ത്യയിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് വല്ലഭട്ട കളരി സംഘം വിദ്യാർത്ഥികൾ .ചാവക്കാട് കൂട്ടുങ്ങൽ എം ആർ ആർ എം സ്‌കൂളിന് പിറകു വശത്തുള്ള കളരിയിൽ ആദ്യ കാലത്ത് നിരവധി വിദേശികൾ ആണ് കളരി പഠിക്കാൻ എത്തിയിരുന്നത്. ഇവിടെത്തെ നാട്ടു വഴികളിൽ വൈകുന്നേരങ്ങളിൽ കടല കൊറിച്ചു നടക്കുന്ന വിദേശികൾ സ്ഥിരം കാഴ്ചയായിരുന്നു ചാവക്കാട് കൂട്ടുങ്ങലിൽ 1957ൽ ഗുരുക്കൾ പരേതനായ ശങ്കുണ്ണി പണിക്കർ ആരംഭിച്ചതാണ് വല്ലഭട്ട കളരി സംഘം 1959 ൽ സ്പോർട്സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്തു