Above Pot

ഗുരുവായൂർ പടിഞ്ഞാറേ നട വികസനം മുടങ്ങിയത് സർക്കാർ അനുമതി ലഭിക്കാത്തത് കൊണ്ട് : അഡ്വ . കെ. ബി .മോഹൻദാസ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വികസനം നടത്താൻ കഴിയാതിരുന്നത് സർക്കാരിന്റെ പുതിയ അനുമതി ലഭിക്കാത്തത് കൊണ്ടായിരുന്നു വെന്ന് ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്അഭിപ്രായപ്പെട്ടു . ഭൂമി ഏറ്റെടുക്കാനുള്ള അനുമതി യു ഡി എഫ് സർക്കാർ പിൻ വലിച്ചിരുന്നു .താൻ ചെയർമാനായി വന്ന സമയത്ത് തന്നെ അനുമതിക്കായി സർക്കാരിന് എഴുതിയിരുന്നു എന്നാൽ രണ്ടാം മുഴം അവസാനിക്കുന്നത് വരെ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചല്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി .ക്ഷേത്രവികസനത്തിന് 100 മീറ്റർ ഭൂമി ഏറ്റെടുക്കുന്നത് പൂർത്തീകരിക്കൽ ആവശ്യമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു കഴിഞ്ഞ നാല് വർഷത്തെ ഗുരുവായൂർ ദേവസ്വത്തിലെ വികസന നേട്ടങ്ങൾ വിലയിരുത്താൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഡ്വ കെ ബി മോഹൻദാസ്

Astrologer

ചുരുങ്ങിയ കാലാവധിയാണ് കേരളത്തിലെ ദേവസ്വം ബോർഡുകളിലെ വികസന പ്രവർത്തനങ്ങൾക്ക് തടസമാകുന്നത് . ഭക്തജനങ്ങളുടെ ക്ഷേമത്തിനായി 100 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഗുരുവായൂരിൽ നടത്തിയിട്ടുണ്ട്. എന്നാൽ പല പദ്ധതികളും പൂർത്തീകരിക്കുന്നതിന് കാലാവധി തടസ്സമായി. ക്ഷേത്രമതിൽകെട്ട് പൊളിച്ച് ക്ഷേത്രത്തിനകത്ത് കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ കാലാവധി ഇതിന് തടസ്സമായി. നിലവിലെ ക്ഷേത്രഗോപുരങ്ങൾ പൊളിച്ച് മാറ്റി 15 മീറ്റർ വിസ്താരം കൂട്ടണം. തെക്കേനടയിലും ഗോപുരം പണിയണം. ഇക്കാര്യം അഷ്ടമഗലപ്രശ്‌നത്തിൽ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പിലാക്കാനായില്ല.

ദേവസ്വം വാഹനങ്ങൾ ലേലം വിളിച്ചെടുക്കുന്നവർക്ക് നടപടികൾ പൂർത്തീകരിച്ച് ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട്. ഇത് വേഗത്തിലാക്കണം.
അഴിമതി രഹിതവും സുതാര്യവുമായ പ്രവർത്തനങ്ങളാണ് നാല് വർഷത്തിനുള്ളിൽ കാഴ്ചവച്ചത്. ദേവസ്വത്തിന്റെ 1350 കോടിയായിരുന്ന സ്ഥിര നിക്ഷേപം 1675 കോടിയായി വർദ്ധിപ്പിക്കാൻ സാധിച്ചു. പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി 26 കോടിരൂപ ചിലവിൽ മൾട്ടിലെവൽ കാർപാർക്കിംഗ് കേന്ദ്രം പണിതു. ക്ഷേത്രത്തിലെ മുഴുവൻ സംവിധാനങ്ങളും ഓൺലൈൻ വഴിയാക്കിയതിൽ നിന്ന് മാത്രം 11 കോടി രൂപയുടെ വർദ്ധനവുണ്ടായി.

പ്രളയക്കെടുതിയുനുഭവിക്കുന്നവർക്ക് സഹായ ഹസ്തമായി അഞ്ച് കോടിയും കൊവിഡ് മൂലം കഷ്ടതയനുഭവിക്കുന്നവർക്ക് അഞ്ച് കോടിയും അടക്കം 10 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സൂപ്പർസ്‌പെഷ്യലിറ്റി ആശുപത്രി, ക്യൂകോംപ്ലക്‌സ് എന്നിവ നടപ്പിലാക്കാൻ ഭരണസമിതി തീരുമാനിച്ചിരുന്നു. പുതുതായി വരുന്ന ഭരണസമിതി നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കണമെന്നും കെ.ബി.മോഹൻദാസ് ആവശ്യമുന്നയിിച്ചു

Vadasheri Footer