Header 1 vadesheri (working)

ആത്മഹത്യ ചെയ്ത സാജന്റെ കൺവെൻഷൻ സെന്ററിന് സർക്കാരിന്റെ അനുമതി

Above Post Pazhidam (working)

തിരുവനന്തപുരം: ജീവനെടുത്ത സ്വപ്‌നത്തിന് ഒടുവില്‍ അനുമതി നല്‍കി സര്‍ക്കാരിന്റെ ഉത്തരവ്. ആന്തൂരിലെ പ്രവാസി മലയാളി സാജന്‍ പാറയലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിനാണ് ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പ്രവര്‍ത്തനാനുമതി നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിട്ടത്.  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ടി കെ ജോസിന്റേതാണ് ഉത്തരവ്.

First Paragraph Rugmini Regency (working)

നേരത്തെ സ്ഥലത്ത് പരിശോധന നടത്തിയ ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം പൂര്‍ണ അനുമതി നല്‍കും. ചട്ട ലംഘനങ്ങള്‍ പരിഹരിച്ചെന്ന് ആന്തൂര്‍ നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. മൂന്നു വര്‍ഷം മുമ്പാണ് പര്വാസ ജീവിതം മതിയാക്കി സാജന്‍ നാട്ടിലെത്തിയത്.
തുടര്‍ന്ന് തന്റെ സമ്പാദ്യം മുഴുവനും ചെലവിട്ടാണ് ഓഡിറ്റോറിയത്തിന്റെ നിര്‍മാണം തുടങ്ങിയത്. എന്നാല്‍ തന്റെ സ്വപ്ന പദ്ധതിയായ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതില്‍ മനംനൊന്ത് സാജന്‍ ആത്മഹത്യ ചെയ്തത് സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജൂണ്‍ 18ന് ആയിരുന്നു സാജന്റെ ആത്മഹത്യ. കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്നു കണ്ടെത്തിയാണ് ലൈസന്‍സ് നിഷേധിച്ചത്.

കണ്‍വെന്‍ഷന്‍ സെന്ററിന് മന:പൂര്‍വ്വം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായവര്‍ക്ക് പകരം ചുമതലയേറ്റ പുതിയ നഗരസഭ സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും നേരത്തെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുറസായ സ്ഥലത്ത് ജലസംഭരണിയും മാലിന്യ സംസ്‌കരണ സംവിധാനവും സ്ഥാപിച്ചു എന്നതടക്കം നാല് ചട്ടലംഘനങ്ങളാണ് ഇവര്‍ കണ്ടെത്തിയത്. തുറസായ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന കേരള ബില്‍ഡിംഗ് റൂള്‍ ചട്ടം ലംഘിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ പരിഹരിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ഉത്തരവിലെ നിര്‍ദേശം.തുറസായ സ്ഥലത്താണ് ജലസംഭരണിയും മാലിന്യസംസ്‌കരണസംവിധാനവും സ്ഥാപിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് കയറുന്നതിനുള്ള റാംപിന് ചെരിവ് കുറവാണ്. ബാല്‍ക്കണിയുടെ കാര്‍പ്പറ്റ് ഏരിയ വിസ്തീര്‍ണം അനുവദിച്ചിരിക്കുന്നതിലും കൂടുതലാണ്. ഓഡിറ്റോറിയത്തില്‍ ആവശ്യത്തിന് ശൗചാലയ സൗകര്യങ്ങളില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Second Paragraph  Amabdi Hadicrafts (working)

new consultancy

ഈ തകരാറുകള്‍ പരിഹരിച്ചാല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നല്‍കാം എന്നുള്ള റിപ്പോര്‍ട്ട് ചീഫ് ടൗണ്‍ പ്ലാനര്‍ പ്രമോദ് കുമാറാണ് കഴിഞ്ഞ ദിവസം മന്ത്രി എ.സി.മൊയ്തീന് സമര്‍പ്പിച്ചത്. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാന്‍ ഉത്തരവിറക്കിയത്

buy and sell new