ചാവക്കാട് റൂറൽ ബാങ്ക് നിർമിച്ച വീടിന്റെ താക്കോൽ ദാനം നടത്തി:

">

ഗുരുവായൂർ : ചാവക്കാട് സഹകരണ റൂറൽ ബാങ്ക് നിർമിച്ച വീടിന്റെ താക്കോൽ ദാനം നടത്തി: പ്രളയബാധിതരെ സഹായിക്കുവാൻ സഹകരണ വകുപ്പ് ആവിഷ്ക്കരിച്ച കെയർ ഹോം പദ്ധതിയിൽ ചാവക്കാട് സഹകരണ റൂറൽ ബാങ്ക് പണി കഴിപ്പിച്ച വീടിന്റെ താക്കോ ൽ ദാനം ബാങ്ക് പ്രസിഡന്റ് കെ.കെ സെയ്തുമുഹമ്മദ് നിർവഹിച്ചു. വെങ്കിടങ്ങ് മേപ്പുറത്ത് ലീല താക്കോൽ സ്വീകരിച്ചു. വീടിന്റെ മുറ്റത്ത് വച്ച് നടത്തിയ ചടങ്ങിൽ വൈസ് പ്രസിഡന്റ് പി കെ അബൂബക്കർ, ഡയറക്ടർമാരായ കെ. വേണുഗോപാൽ, കെ ജെ ചാക്കോ, സലാം വെൻമേനാട്, പ്രശാന്ത് ചക്കര, എൻ കെ വിമല, ബാങ്ക് സെക്രട്ടറി ഇ എഫ് ജോസഫ് അസിസ്റ്റന്റ് സെക്രട്ടറിടി . വിജയകൃഷ്ണൻ വാർഡ് അംഗം കെ വി വേലുക്കുട്ടി എന്നിവർ സംസാരിച്ചു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors