Header

ഗുരുവായൂര്‍ റെയിൽവേ മേല്‍പ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം ആയി

ഗുരുവായൂർ : ഗുരുവായൂര്‍ റെയിൽ വേ മേല്‍പ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 11[1] വിജ്ഞാപനം അസാധരണ ഗസറ്റായി പ്രസിദ്ധീകരിച്ചു.പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനാണ് വിജ്ഞാപനം.30സെന്‍റ് ഭൂമിയാണ് മേല്‍പ്പാലം ആവശ്യത്തിലേക്കായി ഏറ്റെടുക്കേണ്ടത്.ആർ ബി ഡി സി കെ യാണ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്.കിഫ്ബി ഭരണസമിതി 24 കോടി രൂപയ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.കഴിഞ്ഞ മാസം തിരുവനന്തപുരത്ത് റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥലമെടുപ്പ് വേഗതയിലാക്കാന്‍ തീരുമാനമെടുത്തിരുന്നു. ഭൂമി വിട്ടു നൽകുന്നവർക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 15 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് രേഖാമൂലം പരാതി നൽകേണ്ടതാണ് . സമയ പരിധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നത ല്ല എന്ന് ഗസറ്റിൽ പ്രത്യേകം പറയുന്നുണ്ട്