ചാവക്കാട് പഞ്ചവടിയിലെ മറൈൻ വേൾഡ് ഉത്ഘാടനം നാളെ വൈകീട്ട് 4 ന്
ചാവക്കാട് :ടൂറിസം മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം പഞ്ചവടിയിൽ പ്രവർത്തനം ആരംഭിക്കുന്നു . പുതുവർഷ ദിനത്തിൽ സ്പീക്കർ പി ശ്രീമകൃഷ്ണൻ ,ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ എന്നിവർ അക്വേറിയതിന്റെ ഉൽഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . പ്രവാസികളായ 42 പേരുടെ കൂട്ടായ്മയിൽ പഞ്ചവടി വാ കടപ്പുറത്ത് അഞ്ചേക്കർ സ്ഥലത്താണ് മറൈൻ വേൾഡ് എന്ന ബൃഹത്തായ അക്വേറിയം ഒരുക്കിയിട്ടുള്ളത് .ജനുവരി ഒന്നിന് വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങിൽ എം എൽ എ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും ,കേന്ദ്ര മന്ത്രി വി മുരളീധരൻ മുഖ്യാതിഥി ആകും . വാർത്ത സമ്മേളനത്തിൽ ഫൗണ്ടറും ചീഫ് എക്സിക്യൂറ്റീവ് ഓഫീസറുമായ ആർ ഒ . ഫൈസൽ ചെയര്മാന് ആർ ഒ ഇസ്മായിൽ , മാനേജിങ് ഡയറക്ടർ നൗഷെർ മുഹമ്മദ് , ഡയറക്റ്റ് ബോർഡ് അംഗങ്ങളായ റഊഫ് , നാസർ വെളിയങ്കോട് ,കെ.വി അബ്ദുൽ മജീദ്. ,എന്നിവർഎന്നിവർ സംബന്ധിച്ചു